കണ്ണവം പൊലീസ് റജിസ്റ്റർ ചെയ്ത മലബാറിലെ ആദ്യത്തെ എൽഎസ്ഡി കേസിൽ രണ്ട് പ്രതികൾക്ക് 10 വർഷം കഠിനതടവും 1 ലക്ഷം വീതം പിഴയും. വടകര എൻ ഡി പിഎസ് കോടതിയുടേതാണ് ഈ സുപ്രധാന വിധി. 2017 ഏപ്രിൽ 1 ന് കണ്ണൂർ ജില്ലയിലെ കണ്ണവം പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 186/ 2017 പ്രകാരം രജിസ്റ്റർ ചെയ്ത എൻഡിപി എസ് ആക്ട് പ്രകാരമുള്ള കേസിലാണ് പ്രതികളായ ചെമ്പിലാട് കൊയ്യോട് സ്വദേശികളായ ടി.സി. ഹർഷാദ് (32), 2. കെ.വി.ശ്രീരാജ് എന്നവർക്ക് 10 വർഷം കഠിന തടവിനും 1 ലക്ഷം രൂപവീതം പിഴയും വിധിച്ചത്. വടകര സ്പെഷൽ ജഡ്ജ് വി.പി.എം . സുരേഷ് ബാബു വാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്കൂട്ടർ എ. സനൂജ് ഹാജരായി .ബാംഗ്ലൂരിൽ നിന്നും പ്രതികൾ ബൈക്കിൽ വരുമ്പോൾ . കണ്ണവം സ്റ്റേഷൻ പരിധിയിൽ വാഹനപരി ശോധന നടത്തിവരുന്ന കണ്ണവം എസ്ഐ കെ.വി. ഗണേശൻ, സുനീഷ് കുമാർ, മനീഷ് , രാഗേഷ്, രസീത എന്നിവരടങ്ങുന്ന സംഘം പുന്നപ്പാലത്ത് വെച്ച് ബൈക്കിന് നിർത്താൻ കൈ കാണി ച്ചെങ്കിലും നിർത്താത്ത കടന്നു പോയി. ഇവരെ പിന്തുടർന്ന് ചെന്നാണ് പിടികൂടിയത്. ഇവരുടെ കൈയിൽ നിന്ന് 14 എൽഎസ്ഡി സ്റ്റാമ്പും ( 0.27 ഗ്രാം ) 0.64 ഗ്രാം മെത്താം ഫിറ്റാ മിനും പിടിച്ചെടുത്തു. കൂടാതെ 71200 രൂപയും കണ്ടെടുത്തു. അറസ്റ്റിന് ശേഷം 6 മാസത്തിന് കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. കേസിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് കൂത്തുപറമ്പ് സി ഐ യു. പ്രേമൻ , ടി.വി. പ്രദീഷ് എന്നിവർ അന്വേഷണം നടത്തുകയും ചെയ്തു. ഈ അന്വേഷണത്തിൽ പ്രതികൾ മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്ക് മോഷ്ടിച്ചതാണെന്നും കണ്ടെത്തുകയും ചെയ്തു.
In Malabar's first LSD case registered by Kannavam police, two accused were sentenced to 10 years rigorous imprisonment and a fine of Rs 1 lakh each.